ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യുവാക്കളുടെ യാത്ര; വണ്ടി തടഞ്ഞിട്ട് പിടിച്ച് പൊലീസ്

തൃശൂർ: ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയിരുന്ന് യാത്ര നടത്തിയ യുവാക്കൾ പിടിയിലായി. മണ്ണുത്തി ദേശീയപാതയിൽ ചിറക്കോട് ഭാഗത്ത് വെച്ച് സംഭവം ശ്രദ്ധയിൽപെട്ട മറ്റു യാത്രക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വണ്ടി തടഞ്ഞാണ് യുവാക്കളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി വിവാഹ സംഘം സഞ്ചരിച്ച ബസിലായിരുന്നു സംഭവം. അപകട യാത്രക്ക് യുവാക്കൾക്ക് സൗകര്യം ഒരുക്കി നൽകിയ ബസ് ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

മോട്ടോര്‍ വാഹനവകുപ്പും സംഭവത്തിൽ നടപടി സ്വീകരിക്കും.

Tags:    
News Summary - police arrested three for ride on top of tourist bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.