തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ തമ്മിലടിച്ച സി.ഐയെയും എസ്.ഐയെയും സസ്പെൻഡ് ചെയ്തു. റിസർവ് ഇൻസ്പെക്ടർ ജോസഫിനെയും എസ്.ഐ സുരേഷിനെയുമാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി കെ. പത്മകുമാർ സസ്പെൻഡ് ചെയ്തത്. ഇരുവരുടെയും നടപടി പൊലീസ് ചട്ടങ്ങൾക്കും അച്ചടക്കത്തിനും വിരുദ്ധമാണെന്നും സേനക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും കാണിച്ച് അസി. ഡയറക്ടർ കെ.കെ. അജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഒതുക്കാൻ നടന്ന ശ്രമം എ.ഡി.ജി.പി അനുവദിച്ചില്ല. പരാതിയില്ലെന്ന് ഇരുവരും അസി. ഡയറക്ടറെയും ഡയറക്ടറെയും അറിയിെച്ചങ്കിലും അംഗീകരിക്കാനാകില്ലെന്ന് എ.ഡി.ജി.പി നിലപാടെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അവധിയുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കമാണ് വാക്കേറ്റത്തിലും ൈകയാങ്കളിയിലും കലാശിച്ചത്. തിങ്കളാഴ്ച അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പരിശോധിക്കുന്ന ഡി.പി.സി (ജില്ല പ്രമോഷൻ കമ്മിറ്റി) ചേരാനിരിക്കെയായിരുന്നു സംഭവം. സ്ഥാനക്കയറ്റം പരിഗണിക്കുന്ന പട്ടികയിൽ ജോസഫ് ഇടം നേടിയിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചാൽ അസി. കമാൻഡൻറ് പദവിയിലെത്തും. ഡി.പി.സി ചേരുന്നത് അറിഞ്ഞുകൊണ്ടുതന്നെ സംഘർഷമുണ്ടാക്കിയതാണെന്നും ആക്ഷേപമുണ്ട്. തിങ്കളാഴ്ച ചേർന്ന ഡി.പി.സിക്ക് മുന്നിൽ അക്കാദമിയിലെ അടിയും അന്വേഷണവും നടപടി ശിപാർശയും എത്തിയതോടെ ജോസഫിെൻറ പേര് യോഗം പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.