അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്​ വിഷാംശമുള്ള പച്ചക്കറികളുടെ പ്രവാഹം തുടരുന്നു; സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല

കേളകം: വിഷാശം കലര്‍ന്ന പച്ചക്കറിയുടെ വില്‍പന തടയുമെന്നും, ഇതിനായി പരിശോധനകള്‍ കര്‍ശനമാക്കുമെന്നുമുള്ള സര്‍ക്കാരിന്‍െറ പ്രഖ്യാപനം പാഴ്വാക്കായപ്പോള്‍  അയല്‍ സംസ്​ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുളള പച്ചക്കറി ലോഡുകളുടെ പ്രവാഹം നിര്‍ബാധം തുടരുന്നു. കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്  ജില്ലകളിലേക്ക് അയല്‍ സംസ്ഥാനമായ  കര്‍ണ്ണാടക,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറി കയറ്റിയ വാഹനങ്ങള്‍ അതിര്‍ത്തി കടന്നത്തെുന്നത്.  ഗൂഡലൂര്‍ വഴി തമിഴ് നാട്ടില്‍ നിന്നും വാഹനങ്ങളും  എത്താറുണ്ട്.   പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന  കേരളത്തില്‍ വിഷാംശം കലര്‍ന്ന പച്ചക്കറിയുടെ ഉപയോഗം മൂലം രോഗബാധിതരുടെ എണ്ണം അനുദിനം പെരുകുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു വിഷാംശം കലര്‍ന്ന പച്ചക്കറി വില്‍പന തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി തെക്കന്‍ ജില്ലകളില്‍ മാത്രം നാമമാത്രമായ പരിശോധനകള്‍ നടന്നെങ്കിലും മലബാര്‍ ജില്ലകളില്‍ പരിശോധനകള്‍ ശുഷ്കമായി. 
   
കര്‍ണാടകയില്‍ നിന്നും വയനാട് വഴിയും, കണ്ണൂര്‍ ജില്ലയിലെ കൂട്ടുപുഴ വഴിയും ദിനേന നിരവധി പച്ചക്കറി ലോഡുകള്‍ അതിര്‍ത്തി കടന്നത്തെുന്നത് വിഷാംശ പരിശോധനയില്ലാതെയാണ്. സംസ്ഥാനത്ത് വിഷാംശമുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളുടെയും വില്‍പന തടയുന്നതിന് കർശനമായ പരിശോധന, വിഷ സാന്നിധ്യം പരിശോധിക്കുന്നതിന് ഫീല്‍ഡ് പരിശോധന, പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വില്‍പനക്കായി ശേഖരിക്കുന്ന സ്ഥലത്ത് വെച്ചുതന്നെ പരിശോധന തുടങ്ങിയവ നടത്തുമെന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്​. എന്നാല്‍ ജനങ്ങളൂടെ ആരോഗ്യത്തെ അതിവ ഗുരുതരമായി ബാധിക്കുന്ന വിഷയമായിട്ടും  പച്ചക്കറി- പഴ വര്‍ഗ്ഗ  വിഷാംശ പരിശോധന നടപടികള്‍ പ്രഖ്യാപനത്തിലെതുങ്ങിയ മട്ടാണ്. 
 

Tags:    
News Summary - poison vegetables flew to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.