കോഴിക്കോട്: സംസ്ഥാന പൊലീസിെൻറ മുഖഛായ തന്നെ മാറ്റിയ നടപടിയായിരുന്നു ജനമൈത്രി പൊലീസിെൻറ തുടക്കം. കോവിഡ് കാലത്ത് ഒരുപാട് നല്ലകാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെങ്കിലും അതിനിടയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ കുറച്ചൊന്നുമല്ല സേനയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്.
ഇവിടെയും ദുഷ്പേര് മാറ്റിയെടുക്കാൻ ജനമൈത്രി പൊലീസ് തന്നെ അവതരിച്ചിരിക്കുകയാണ്. ഇത്തവണ കവിതയുടെ രൂപത്തിലാണ് ജനമൈത്രി പൊലീസിെൻറ വരവ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന കവിതയാണ് തൊട്ടിൽപ്പാലം ജനമൈത്രി പൊലീസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അബ്ദുല്ലക്കുട്ടി രചിച്ച കവിത ആലപിച്ചിരിക്കുന്നത് ദീപയാണ്.
‘‘തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയേ. ഭയപ്പെടേണ്ട, കരുതലോടെ ഒരുമയോടെ നീങ്ങിയിടാം. മുന്നിൽനിന്ന് പടനയിച്ച് കൂടെ നയിച്ച് പൊലീസും’’ എന്ന് തുടങ്ങുന്ന കവിത ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ൈവറലായിട്ടുണ്ട്. മുമ്പ് കേരള പൊലീസ് തയാറാക്കിയ ബോധവത്കരണ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.