'പോടാ, ചെറ്റ പ്രയോഗങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല'; മോശം പദപ്രയോഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പദപ്രയോഗങ്ങൾ മലീമസമാകുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെയായിരുന്നു പന്ന്യന്റെ പരോക്ഷ വിമർശനം. 'പോടാ', 'ചെറ്റ' തുടങ്ങിയ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നുണ്ടെന്നും ഇത്തരം എല്ലാത്തരം മോശം സംസാരങ്ങൾക്കും താൻ എതിരാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നടത്തിയ പരാമർശങ്ങളും രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് പന്ന്യൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് പന്ന്യൻ രവീന്ദ്രന്റെ വാക്കുകൾ.

അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ചർച്ചകളിലും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വരണമോ എന്ന കാര്യത്തിൽ തർക്കത്തിനില്ലെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. ഇടതുമുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പരോക്ഷമായി സൂചിപ്പിക്കുന്നതാണ് മുതിർന്ന സി.പി.ഐ നേതാവിന്റെ ഈ പുതിയ പ്രസ്താവനകൾ.

News Summary - 'Poda' and 'Chetta' remarks do not suit politics; Pannyan Raveendran slams use of foul language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.