മുഖ്യമന്ത്രി ​വൈകുന്നതിൽ ജനങ്ങൾക്ക് നല്ല പ്രയാസമുണ്ട്, പ്രതികരണങ്ങൾ സദുദ്ദേശപരം -വി.എം. സുധീരൻ

​തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ ജനങ്ങൾക്ക് നല്ല പ്രയാസമുണ്ടെന്നും അതൊരു വസ്തുതയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഗവൺമെന്റ് രൂപീകരിച്ച് നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഈ പ്രയാസങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകും. കോൺഗ്രസ് ഒരു വലിയ ജനാധിപത്യ പ്രസ്ഥാനമല്ലേ, സ്വാഭാവികമായി എല്ലാ തരത്തിൽപെട്ട ആളുകളുമായും ആശയവിനിമയം നടത്തി, ജനമനസ്സ് തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനം എടുക്കുക എന്ന സദുദ്ദേശത്തോടു കൂടിയാണ് തീരുമാനം വൈകുന്നത്.

നല്ല തീരുമാനം വരട്ടെ. എതിർപ്പുകൾ സ്വാഭാവികമാണ്. എത്രയും പെട്ടെന്ന് ഒരു ഗവൺമെന്റ് വരുക, വാഗ്ദാനങ്ങൾ നടപ്പിലാക്കി മുന്നോട്ടു പോവുക എന്നത് എല്ലാവരുടെയും താല്പര്യമാണ്. അതിന്റെ ആത്മാർത്ഥത കൊണ്ടുള്ള പ്രതികരണങ്ങളാണ് ജനങ്ങളുടേതും ഘടക കക്ഷികളുടേതും. തികച്ചും സദുദ്ദേശപരമായ പ്രതികരണങ്ങൾ മാത്രമാണത്.

ഏതായാലും കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കും. തീരുമാനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു. ചെറിയൊരു പ്രയാസം ആളുകൾക്കുണ്ട്. ജനങ്ങൾക്ക് നല്ല പ്രയാസമുണ്ട്. അതൊരു വസ്തുതയാണ്. പക്ഷേ ഗവൺമെന്റ് രൂപീകരിച്ച് നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ എന്തെല്ലാം പ്രയാസങ്ങൾ വന്നിട്ടുണ്ടെങ്കിലും അതൊക്കെ പരിഹരിക്കപ്പെടും’ -വി.എം. സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VM sudheeran about kerala Chief Minister selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.