പോക്‌സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ: മൂന്നു പേരുടെ യോഗ്യത പുനപരിശോധിക്കണം - ഹൈകോടതി

കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരിൽ മൂന്നു​ പേരുടെ യോഗ്യത പുനഃപരിശോധിച്ച്​ തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി. പോക്‌സോ കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിതരായ ജി. സുബോത്രന്‍ (കൊല്ലം), എം.ജി. സിന്ധു (വയനാട്​), ആയിശ പി. ജമാല്‍ (മലപ്പുറം) എന്നിവരുടെ യോഗ്യത ബന്ധപ്പെട്ട ജില്ല ജഡ്ജിമാര്‍ പുനപരിശോധിക്കണമെന്നാണ്​ ഉത്തരവ്​. ചില ജില്ലകളിലെ നിയമനം ചോദ്യം ചെയ്​തു​ നൽകിയ ഹരജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരായ അപ്പീൽ ഹരജികളിലാണ് ഡിവിഷൻ ബെഞ്ച്​ വിധി.

യോഗ്യത സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ കോടതി ഇടപെടൽ. ഇവരുടെ സ്വഭാവം, മുന്‍കാലചരിത്രം, യോഗ്യത, കഴിവ് എന്നിവയാണ് ജില്ല ജഡ്ജിമാര്‍ പരിശോധിക്കേണ്ടത്. വിധി പകര്‍പ്പ് ലഭിച്ച് രണ്ടാഴ്ചക്കകം ജില്ല കലക്ടര്‍ ഇത് സംബന്ധിച്ച ഫയലുകള്‍ ജില്ല ജഡ്ജിമാര്‍ക്ക് കൈമാറണം. രണ്ടാഴ്ചക്കകം ജില്ല ജഡ്ജിമാർ ഇവ പരിശോധിച്ച്​ തീരുമാനമെടുത്ത്​ കലക്ടര്‍ക്ക് തിരികെ നൽകണം. മതിയായ യോഗ്യതയില്ലെങ്കിൽ കലക്ടര്‍ സര്‍ക്കാറിന് റിപ്പോർട്ട്​ നല്‍കണം. തുടര്‍ന്ന്, ജില്ല ജഡ്​ജിമാരുമായി ചർച്ച ചെയ്​ത്​ തയാറാക്കിയ പട്ടികയിൽനിന്ന്​ യോഗ്യനായ വ്യക്​തിയെ ​േ​പ്രാസിക്യൂട്ടറായി നിയമിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പുനഃപരിശോധനയിൽ യോഗ്യരെന്ന്​​ കണ്ടാൽ മൂവരെയും തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - Pocso Court Prosecutor High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.