????? ?????

ആദിവാസി കോളനിയിൽ ബാലികയെ പീഡിപ്പിച്ചു; പ്രതി അറസ്​റ്റിൽ

പുൽപ്പള്ളി: ആദിവാസി കോളനിയിൽ ബാലികയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചീയമ്പം ചെട്ടി പാമ്പ്ര സ്വദേശിയായ കണ്ണൻ (25) ആണ് അറസ്​​റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ബലാത്സംഗത്തിനും കേസ് രജിസ്​റ്റർ ചെയ്തു.

പുൽപ്പള്ളി പൊലീസ് സ്​റ്റേഷൻ പരിധിയിലെ 14കാരിയാണ്​ പീഡനത്തിനിരയായത്​. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലിൽ റിമാൻഡ്​ ചെയ്തു. സബ് ഇൻസ്പെക്ടർ അജീഷ്കുമാർ, എസ്.സി.പി.ഒമാരായ സുനി, സുരേഷ്, സി.പി.ഒമാരായ ഉനൈസ്, അനീഷ്, സജിന എന്നിവരാണ്​ പ്രതിയെ പിടികൂടിയത്.

Tags:    
News Summary - pocso case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.