പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ആക്റ്റിവിസ്റ്റ് രജീഷ് പോളിനെതിരെ കേസെടുത്തു. അമാനവ സംഗമത്തിെൻറ സംഘാടകനായ രജീഷ് പോളിൽ നിന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് കേസ്. ഇയാൾക്കെതിരെ പോക്സോ ചുമത്തി പാലക്കാട് പൊലീസാണ് കേസെടുത്തത്.
പീഡന വിവരം ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടിരുന്നു.
സുഹൃത്തായിരുന്ന രജീഷ് അയാളുടെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 16 വയസിലാണ് രജീഷിൽ നിന്നും ലൈംഗികാതിക്രമത്തിനും മാനസികപീഡനത്തിനും ഇരയായതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
അതേസമയം, സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പൊലീസ് മേധാവിയോട് സംസ്ഥാന യുവജന കമീഷന്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.