ശ്രീജിത് ചന്ദ്രൻ
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് 60 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട: പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ കേസിൽ തോട്ടപ്പുഴശ്ശേരി കോളഭാഗം പരുത്തിമുക്ക് കുഴിക്കാലായിൽ ശ്രീജിത് ചന്ദ്രനെ (32) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 60 വർഷം കഠിനതടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചു.
2020ൽ വീട്ടുകാരുടെ പരാതിയിൽ കോയിപ്പുറം പൊലീസെടുത്ത കേസിൽ ഇൻസ്പെക്ടറായിരുന്ന ഡി. ഗോപിയാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.