ആമ്പാടൻ സുലൈമാൻ 

മൂന്നര വയസ്സുകാരനെ പീഡിപ്പിച്ചെന്ന്​ പരാതി; 60കാരൻ അറസ്റ്റിൽ

മക്കിയാട് (വയനാട്): മൂന്നര വയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ (60) ആണ് അറസ്റ്റിലായത്.

തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശും സംഘവും ചേർന്നാണ് പ്രതിയെ കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - pocso case 60 year old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT