മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരി അറസ്​റ്റിൽ

കൊച്ചി: മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച 50 വയസ്സുള്ള വീട്ടുജോലിക്കാരി അറസ്​റ്റിൽ. കോഴിക്കോട്‌ കൊടുവള്ളി സ്വദേ ശിനി ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്​റ്റ്​ ചെയ്തത്. സംഭവത്തി​​​െൻറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ അറസ്​റ്റ്​.

ഇന്‍ഫോപാര്‍ക്കിനടുത്ത്‌ ഇടച്ചിറയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. കുട്ടി ശാരീരികാസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയത്‌ മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് വീട്ടുജോലിക്കാരിയെ അറിയിക്കാതെ മുറിയില്‍ ഉള്‍പ്പെടെ ഫ്ലാറ്റിൽ പലയിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതി​​​െൻറ ദൃശ്യങ്ങള്‍ കണ്ടത്​. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - POCS case against servant-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.