Posted On
date_range Updated On
date_range പി.എം.എ.വൈ നഗരം ലൈഫ് പദ്ധതി: 15212 വീടുകള്‍ക്കു കൂടി അംഗീകാരം
തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ചുനല്‍കുക. 608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചത്. ഇതില്‍ കേന്ദ്രവിഹിതം 228.18 കോടി രൂപയും 76.06 കോടി സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.