ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയിൽ ശനിയാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കും. 26ന് ജില്ല കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. മന്ത്രിയെ തടഞ്ഞുള്ള സമരത്തിന് ഇപ്പോൾ സാഹചര്യമില്ല. എൽ.ഡി.എഫിലും മന്ത്രിസഭയിലും ചർച്ച നടത്താതെ പി.എം ശ്രീയിൽ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി.
എസ്.എസ്.എ ഫണ്ട് കിട്ടാൻ പി.എം ശ്രീ നടപ്പാക്കണമെന്നത് തെറ്റായ പ്രചാരണമാണ്. ഇത് സി.പി.എം-സി.പി.ഐ തർക്കമായി മാറ്റരുതെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ബിബിൻ എബ്രഹാം, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.