Posted On
date_range Updated On
date_range നെടുമുടി വേണുവിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: നടൻ നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്‍റെ വിയോഗം സിനിമക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു.
'അഭിനയകലയിലെ കുലപതിയായ നെടുമുടി വേണു വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരൻ നാടകത്തിൽ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.