തിരുവനന്തപുരം: കേരളത്തിലെ പ്രകൃതിദുരന്തം നേരിട്ട് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും. വൈകീട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യും. തുടർന്ന് ശനിയാഴ്ച ഹെലികോപ്ടറില്‍ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ് കണ്ണന്താനം അറിയിച്ചു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.