കോഴിക്കോട്: പ്ലൈവുഡ് കമ്പനിയിലെ ജോലിക്കിടെ അറ്റുപോയ കൈപ്പത്തി വീണ്ടും ചലിപ്പിക്കാനാ വുമെന്ന് അബ്ദുസ്സലാം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. എന്നാൽ, വിദഗ്ധ ചികിത്സക്കൊടുവിൽ അത് യാഥാർഥ്യമായി. കണ്ണൂർ വളപട്ടണം സ്വദേശിയായ വി.കെ അബ്ദുൾ സലാം (58 ) െൻറ വലതു കൈപ്പത്തിയാണ് ജോലിക്കിടെ അറ്റുപോയത്. കഴിഞ്ഞ മാർച്ച് ഏഴിന് ജോലിസ്ഥലത്ത് പ്ലൈവുഡ് മുറിക്കുമ്പോഴായിരുന്നു സംഭവം.
കണങ്കൈയിൽനിന്നും അറ്റുപോയ നിലയിലായിരുന്നു വലതു കൈപ്പത്തി. ആദ്യം കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ അടിയന്തര റീപ്ലാേൻറഷൻ സർജറിക്ക് വിധേയനാക്കി. പ്ലാസ്റ്റിക്, ഓർത്തോപീഡിക് സർജന്മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം കൈപ്പത്തി വിജയകരമായി റീപ്ലാൻറ് ചെയ്തു. ബേബി മെമ്മോറിയലിലെ വിദഗ്ധ ഡോക്ടർമാർ എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കൈപ്പത്തി വിജയകരമായി കൂട്ടിച്ചേർത്തത്.
അബ്ദുൽസ്സലാമിന് ഇപ്പോൾ വിരലുകൾ അനക്കുവാനും കൈ നിയന്ത്രിക്കുവാനും വസ്തുക്കൾ പിടിക്കാനും സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ വിരലുകളുടെ സ്പർശന ശേഷിയും ചലനങ്ങൾ അറിയാനുള്ള കഴിവും തിരിച്ചുകിട്ടിയിട്ടുണ്ട്. കൈ നിയന്ത്രിക്കാനും വസ്തുക്കൾ പിടിക്കാനും സാധിക്കുന്നുണ്ട്. ഫിസിയോതെറപ്പി ചികിത്സയും നടത്തുന്നുണ്ട്.
ഡോ. ജോൺ ഉമ്മൻ, ഡോ. ഖാദർ കളത്തിങ്ങൽ, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. സമീർ ലത്തീഫ്, ഡോ. അരുൺലാൽ, ഡോ. രാജേഷ് എം.സി. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.