പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; കാമുകനെ റിമാൻഡ് ചെയ്തു

തിരുവല്ല: തിരുമൂലപുരം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ തൃശൂർ സ്വദേശിയെ റിമാൻഡ് ചെയ്തു. തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ പ്രവീണിനെയാണ് (20) തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇയാൾ തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രവീൺ ഒരു വർഷക്കാലമായി ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ചത്.

Tags:    
News Summary - Plus Two student's death; The boyfriend was remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.