ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി അനന്തു അശോകൻ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആറ് ആര്‍.എസ്.എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്‍റെ സഹപാഠികളടക്കം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ അഞ്ചു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന്വിദ്യാർഥിയെ കൊലപ്പെടുത്താൻ പലതവണ ആർ.എസ്.എസ്ആസൂത്രണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനന്തുവുമായി നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ക്ഷേത്ര പരിസരത്തുവെച്ച് പക തീർക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ആലപ്പുഴയിൽ എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.