പ്ലസ് ടു വിദ്യാർഥിനി സ്​കൂളിൽ കുഴഞ്ഞു വീണു മരിച്ചു

കൽപ്പറ്റ: പ്ലസ്​ ടു വിദ്യാർത്ഥിനിയെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ ഡബ്ള്യു.എം.ഒ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കമ്പളക്കാട് മുളപ്പറമ്പത് അറക്കൽ ഹംസ -റംല ദമ്പതികളുടെ മകൾ ഫാത്തിമ നസീല (17) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഭക്ഷണ സമയം വരെ ക്ലാസിൽ ഉണ്ടായിരുന്ന കുട്ടിയെ ക്ലാസ് തുടങ്ങിയിട്ടും കാണാതായതിനെ തുടർന്നാണ് അധ്യാപകരും വിദ്യാർഥികളും തിരച്ചിൽ നടത്തുകയും ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

കല്പറ്റ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - plus Two Girl student died in school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.