representational image

പ്ലസ് വൺ: ട്രാൻസ്ഫർ അലോട്ട്മെൻറ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും

തിരുവനന്തപുരം: പ്ലസ്വൺ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് വരെ സ്കൂളിൽ പ്രവേശനം നേടാം.

കാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT RESULTS' ലിങ്കിലൂടെ അലോട്ട്മെൻറ് ഫലം പരിശോധിക്കാം. പ്രിൻസിപ്പൽമാർ ഫലം പരിശോധിക്കാൻ അവസരമൊരുക്കുകയും അലോട്ട്മെൻറ് ലെറ്റർ എടുത്തുനൽകുകയും വേണം. നിലവിൽ പഠിക്കുന്ന സ്കൂളിലെ മറ്റൊരു വിഷയ കോമ്പിനേഷനിലേക്ക് മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റിനൽകണം.

യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതമാണ് അലോട്ട്മെൻറ് ലഭിച്ചവർ സ്കൂൾ/കോഴ്സിൽ പ്രവേശനം നേടേണ്ടത്. ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള നിർദേശങ്ങളും 22ന് രാവിലെ ഒമ്പതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Tags:    
News Summary - Plus One Transfer Allotment Today- Admission tomorrow and day after

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.