ദയവായി ഇങ്ങനെയൊന്നും ചെയ്യരുത്​...

ഹെലിക്കോപ്​റ്ററിൽ രക്ഷാ പ്രവർത്തനത്തിനു പോയ സംഘത്തെ ടെറസിൽ നിന്ന്​ ഷർട്ടൂരി ശ്രദ്ധ ക്ഷണിച്ച്​ വിളിച്ചുവരുത്തി സെൽഫി എടുത്ത ശേഷം പൊയ്​ക്കൊള്ളാൻ പറഞ്ഞത്​ ഒരു ചെറുപ്പക്കാരനാണ്​. അതേക്കുറിച്ച്​ രക്ഷാപ്രവർത്തകർ തന്നെ പരാതി പറയുന്നു....

ക്യാമ്പിൽ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്​ വന്ന മെസേജ്​ ​േകട്ട്​ ഭക്ഷണവുമായെത്തിയപ്പോൾ ആവശ്യത്തിലേറെ ഭക്ഷണവുമായി അവർ വലയുന്നു...
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുരിതാശ്വാസ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നേരിട്ടന​ുഭവിച്ച കാര്യങ്ങളുടെ സാമ്പിളുകളാണ്​...

ഹെലിക്കോപ്​റ്ററി​​​​​െൻറ പശ്​ചാത്തലത്തിൽ ‘കിടിലനൊരു സെൽഫി’ക്കു വേണ്ടി വിളിച്ചുവരുത്തിയപ്പോൾ രക്ഷ കാത്ത്​ ഏതോ തുരുത്തുകളിൽ ജീവനു വേണ്ടിവ ിലപിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ അടുത്തെത്താനുള്ള സമയമാണ്​ നഷ്​ടമായത്​... മറ്റൊരിടത്ത്​ വിശന്നിരിക്കുന്ന മനുഷ്യരുടെ നിലവിളികൾക്കാണ്​ ഉത്തരമില്ലാതെ പോയത്​.... 
ദ​ുരിതാശ്വാസ രംഗത്ത്​ ഒാരോ നിമിഷവും വിലപ്പെട്ടതാണ്​...

ഇൗ ദ​ുരന്തത്തിൽ നിന്ന്​ പലരെയും രക്ഷിച്ചത്​ സോഷ്യൽ മീഡിയ തന്നെയാണ്​...
അതേസമയം, ആശയക്കുഴപ്പം സൃഷ്​ടിച്ചതും സോഷ്യൽ മീഡിയയാണ്​...
കണ്ണിൽ കണ്ട മെസേജുകളൊക്കെ വാരിവലിച്ച്​ ഷെയർ ചെയ്യുന്നതിനിടയിൽ ഏപ്പോൾ പോസ്​റ്റ്​ ചെയ്​ത അഭ്യർത്ഥനയാണെന്നോ, അവർ ഇതിനകം രക്ഷപ്പെട്ടവരാ​ണെന്നോ, അവരുടെ ആവശ്യത്തിന്​ ഇപ്പോൾ പരിഹാരം കണ്ടുകഴിഞ്ഞതാണോ എന്നൊന്നും നോക്കിയിട്ടുണ്ടാവില്ല... 
അത്​ ദുരിതാശ്വാസ പ്രവർത്തകരുടെ സമയമാണ്​ അപഹരിച്ചത്​... അതിലൂടെ ചില ജീവനുകളെങ്കിലും അപഹരിക്കപ്പെട്ടിട്ട​ുമുണ്ട്​...

സഹായം തേടിയ മെസേജുകളുടെ സമയം നോക്കിയിരുന്നുവെങ്കിൽ, അതിൽ കൊടുത്ത നമ്പർ നോക്കി തൽസമയ സ്​ഥിതി ഉറപ്പുവരുത്തിയിരുന്നെങ്കിൽ അതൊഴിവാക്കാമായിരുന്നു...
ഇപ്പോഴും രക്ഷക്കായി അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ വരുന്നുണ്ട്​...
സഹായം തേടി കോളുകൾ പരക്കുന്നുണ്ട്​...
അത്​ ആവശ്യമുള്ളവരിലേക്ക്​ എത്തുന്നു എന്നുറപ്പുവരുത്താൻ സന്ദേശങ്ങളുടെ നിജസ്​ഥിതി ഉറപ്പുവരുത്ത​ുക...

ഇൗ ദുരന്തം നാം അതിജീവിക്കുകതന്നെ ചെയ്യും...

Full View

വീഡിയോ കടപ്പാട്​: മനോരമ ന്യൂസ്​

Tags:    
News Summary - please don't behave like this-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.