ബുധനാഴ്​ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ സർവിസിനിറക്കാൻ ആ​േലാചിക്കുന്നു

കോട്ടയം: ബുധനാഴ്​ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ സർവിസിനിറക്കാൻ ഉടമകൾ ആ​േലാചിക്കുന്നു. ഇതിനായി സർക്കാറി​െൻറ അനുമതി തേടി. യാത്രക്കാരുടെ തിരക്ക്​ വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണിത്​​. കെ.എസ്​.ആർ.ടി.സി ബസുകളിലും യാത്രക്കാർ കൂടുതലാണ്​​. തിരക്ക്​ കണക്കിലെടുത്ത്​ കൂടുതൽ സർവിസ്​ നടത്താൻ കെ.എസ്​.ആർ.ടി.സി യൂനിറ്റ്​ ഓഫിസർമാർക്ക്​ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്​. കൂടുതൽ ദീർഘദൂര സർവിസുകളും ആരംഭിക്കും.

അതിനിടെ ബസ്​ ചാർജ്​ വർധന നടപ്പാക്കാൻ കഴിയില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്​താവനയിൽ സ്വകാര്യ ബസ്​ ഉടമകൾ അതൃപ്​തി അറിയിച്ചു. കൂടുതൽ ബസുകൾ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ചാര്‍ജ് കൂട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയും ഗതാഗത-, ധനമന്ത്രിമാരെയും കാണാനുള്ള നീക്കത്തിലാണ്​ ഉടമകളുടെ സംഘടനകൾ.

അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുള്ള സ്വകാര്യ ബസ് സര്‍വിസ് എന്ന ആശയം പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്​​. ചൊവ്വാഴ്​ചയോ ബുധനാഴ്​ചയോ തീരുമാനം ഉണ്ടായേക്കും.

Tags:    
News Summary - plans to launch more private buses from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.