തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം ആരംഭിച്ചു. മൂന്ന് ചീഫ് തസ്തികകളിലേക്ക് പൊതുപരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളാണ് പുനർമൂല്യനിർണയം നടത്തുന്നത്.
ഒന്നാംപേപ്പറിന്‍റെ ഇകണോമിക്സ് വിഷയത്തിൽ 177 എണ്ണത്തിലെ ഒമ്പതാംനമ്പർ ചോദ്യത്തിന്‍റെയും 228 ഉത്തരക്കടലാസുകളിലെയും 10 മുതൽ 18 വരെയുള്ള ചോദ്യത്തിന്‍റെയും ഉത്തരങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിക്കുന്നത്. ഇതിനായി പുതിയ സർവറാണ് ഉപയോഗിക്കുന്നത്. നേരത്തെ മൂല്യനിർണയത്തിന് ഉപയോഗിച്ചിരുന്ന സർവർ ക്രൈംബ്രാഞ്ച് എസ്.ഐ.ടി കസ്റ്റഡിയിലാണ്.
ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്ടിവ് പ്ലാനിങ്, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ ചോദ്യങ്ങൾ മൂല്യനിർണയത്തിന് വിദഗ്ധർക്ക് അസൈൻ ചെയ്യാൻ വിട്ടുപോയെന്നാണ് പി.എസ്.സി വിശദീകരണം.
വിവാദമായതോടെ പുനർമൂല്യനിർണയം നടത്താൻ തയാറാവുകയായിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റ് മാറിമറിയും. ആദ്യ രണ്ട് തസ്തികകളിൽ റാങ്ക് ലിസ്റ്റ് നിലവിൽ വരികയും നിയമനം നടക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ റാങ്ക്ലിസ്റ്റ് ട്രൈബ്യൂണലിൽ കേസുള്ളതിനാൽ പ്രസിദ്ധീകരിച്ചിട്ടില്ല.
തിരുവനന്തപുരം: ഇടതുസർക്കാർ വെട്ടിക്കുറച്ച പ്രഫഷനൽ വിദ്യാർഥികളുടെ ഹോസ്റ്റൽ ഫീസ് ആനുകൂല്യം പൂർണമായും പുനഃസ്ഥാപിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. പ്രൊഫഷനൽ വിദ്യാർഥികളുടെ ഹോസ്റ്റൽ ഫീസ് ആനുകൂല്യം വർഷത്തിൽ എല്ലാ മാസത്തേക്കുമായി നീട്ടി ഉത്തരവിറക്കി. പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് ഇത് ആശ്വാസമാകുമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു.
കഴിഞ്ഞ സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഹോസ്റ്റൽ ഫീസ് ആനുകൂല്യം 12 മാസത്തിൽനിന്ന് 10 മാസമാക്കി ചുരുക്കിയത്. ഇതേ തുടർന്ന് വേനലവധി ഉൾപ്പെടെയുള്ള മാസങ്ങളിൽ ഹോസ്റ്റലിൽ തങ്ങി പഠനം നടത്തേണ്ടിവന്ന നൂറുകണക്കിന് വിദ്യാർഥികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.