പ്ലാച്ചിമട സമരം: കലക്ടറേറ്റ് ധർണ നടത്തി

പാലക്കാട്: പ്ലാച്ചിമടയിൽ നടക്കുന്ന സത്യഗ്രഹ സമരത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം ഉടൻ നിയമസഭ പാസാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടന്നു. 100 ദിവസങ്ങളിൽ സത്യഗ്രഹത്തിൽ പങ്കെടുത്തവർ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ധർണയിൽ പങ്കാളികളായി.

സർക്കാർ ജനങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായ അപകട സാധ്യതയില്ലാതെ ജീവിക്കാനുള്ള അവകാശം ഹനിക്കരുത്. ഈ നാശത്തിന്റെ പ്രധാന കാരണം കൊക്കക്കോളയാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞ സാഹചര്യത്തിൽ ഇത് സർക്കാരിൻറെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്നും അല്ലെങ്കിൽ അത് മൗലികാവകാശ ലംഘനമാണെന്നും ധർണ ഉദ്ഘാടനം ചെയ്ത യു.എൻ.ഇ.പി മുൻ റിസ്ക് അനലിസ്റ്റും കൺസട്ടന്‍റുമായിരുന്ന ഊർജവിദഗ്ധൻ ഡോ.സാഗർ ധാര പറഞ്ഞു.

2016ലെ തെരെഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ പ്ലാച്ചിമട നഷ്ടപരിഹാരത്തിനു ട്രൈബ്യൂണൽ സ്ഥാപിക്കുമെന്ന് വാഗ്ധാനം നൽകി പുറത്തിറക്കിയ എൽ.ഡി.എഫ് പ്രകടനപത്രിക കലക്ടറേറ്റിനു മുന്നിൽ കത്തിക്കുകയും ചെയ്തു. കലക്ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്.

വിളയോടി വേണുഗോപാൽ,സി ആർ നീലകണ്ഠൻ, എൻ സുബ്രമണ്യൻ, ഇസ ബിൻ അബ്ദുൾ കരീം, അമ്പലക്കാട് വിജയൻ, എസ്.രാജീവൻ കെ.സഹദേവൻ, എൻ.ഡി.വേണു.എം സുലൈമാൻ, ശാന്തി പ്ലാച്ചിമട ,കെ .മായാണ്ടി, ശക്തിവേൽ, രാംദാസ് അകലൂർ,നിസാമുദ്ദീൻ വി.പി, വർഗീസ് തൊടുപറമ്പിൽ, രേഖ വരമുദ്ര, കെ.ആർ.ബിർളാ, എസ്. രമണൻ, രാമകൃഷ്ണൻ കോട്ടായി, എ.കണ്ണദാസ്, സന്തോഷ് മലമ്പുഴ, പുതുശ്ശേരി ശ്രീനിവാസൻ ,പാപ്പാൾ അമ്മ, രഞ്ജിത്ത് വിളയോടി, ശിവരാജ് ഗോവിന്ദപുരം,രാംദാസ് അകലൂർ, എം. ഷിബു, ഹംസ വേണി, കെ.എം ബീവി, ബാലചന്ദ്രൻ പോത്തംകാട്, മുരുകൻ, ഹരി പ്ലാച്ചിമട ,സെയ്തുമുഹമ്മദ് പിരായിരി, അഷറഫ് കെ.സി, മൊയ്തീൻ എടച്ചാൽ, രാമകൃഷ്ണൻ കോട്ടായി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - plachimada protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.