കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് ആന്തൂർ നഗരസ ഭ ചെയർപേഴ്സൺ പി.കെ ശ്യാമള. രാജിവെച്ചെന്ന മാധ്യമ വാർത്തകളോട് നഗരസഭ ഒാഫീസിൽ വെച്ച് പ്രതികരിക്കുകയായിരുന്നു ശ ്യാമള.
വിശദീകരണം തേടുന്നതിനായി രാവിലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് ശ്യാമളയെ വ ിളിച്ചു വരുത്തിയിരുന്നു. അതേസമയം, രാജിവെക്കാൻ ശ്യാമള സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്.
നഗരസഭയുടെ കടുംപിടിത്തമാണ് വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇന്നലെ ഹൈകോടതിയുടെ പരാമർശം ഉണ്ടായിരുന്നു. കൂടാതെ, സംഭവം വലിയ വിമർശനങ്ങൾക്കും വാർത്തകൾക്കും വഴിവെക്കുകയും പാർട്ടിക്കുള്ളിൽ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ശനിയാഴ്ച സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്. ഈ യോഗത്തിൽ പാർട്ടി പ്രശ്നത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കുമെന്നാണ് വിവരം.
നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പ്രശ്നം തണുപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത വിമർശനമാണ് പാർട്ടിക്ക് അകത്തും പൊതുസമൂഹത്തിലും ഉണ്ടായത്. മാത്രമല്ല, നഗരസഭ ചെയർേപഴ്സനിൽ നിന്നുണ്ടായ കടുത്ത വാക്കുകളാണ് സാജെന ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കുടുംബം ഉറച്ചു നിന്നതോടെ ശ്യാമളക്കെതിരെ നടപടിക്കുള്ള സാധ്യത ഏറുകയാണ്.
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി എടുക്കുമെന്ന് സി.പി.എം ഉറപ്പ് നൽകിയതായി ഭാര്യ ബീന മാധ്യമങ്ങളോട് പറഞ്ഞു. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയാർക്കും ഇങ്ങനെയൊരു ഗതി വരരുതെന്നാണ് ആഗ്രഹമെന്നും ബീന പറഞ്ഞു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമള പാർട്ടി ജില്ല കമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.