യെച്ചൂരി കോൺഗ്രസ് പിന്തുണ നിരസിച്ചത് മണ്ടത്തം -പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനം നൽകിയ പിന്തുണ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചത് ചരിത്രപരമായ മണ്ടത്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് ജ്യോതിബസു മുമ്പ് കൈക്കൊണ്ട മണ്ടൻ തീരുമാനത്തിെൻറ ആവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി മണ്ടത്തം സംഭവിക്കുന്ന പാർട്ടിയാണ് സി.പി.എം. അവനവനെ കൊണ്ടു കഴിയാത്ത കാര്യത്തിന് ആരെങ്കിലും സഹായിക്കാൻ വന്നാൽ വേണ്ടെന്ന് പറയരുത്. കോൺഗ്രസാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടി. കോൺഗ്രസ് മെലിഞ്ഞെന്ന് കരുതി തൊഴുത്തിൽ കെട്ടാനൊന്നും പോവുന്നില്ല. ബി.ജെ.പിയെ പ്രതിരോധിക്കാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള ബി.ജെ.പി രാഷ്ട്രീയം അധികം മുന്നോട്ടു പോവില്ല. ഡിജിറ്റൽ എന്നൊക്കെ പറയാൻ എളുപ്പമാണ്. ഒന്നും നടക്കില്ലെന്ന് കുറേക്കാലം ഡിജിറ്റൽ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലക്ക് ബോധ്യപ്പെെട്ടന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മതേതരത്വത്തിെൻറ വൻ വിജയമാണു മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാറിനു ഭരിക്കാൻ നേരമില്ല. സി.പി.എമ്മിെൻറയും സി.പി.ഐയുടെയും വഴക്കു തീർന്നിട്ടു ഭരിക്കാൻ എവിടെ നേരമെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.