സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ  എ​ൽ.​ഡി.​എ​ഫി​ന്​ തി​രി​ച്ച​ടി​യാ​യി

മലപ്പുറം: ദേശീയ, സംസ്ഥാന വിഷയങ്ങൾ മാറിമറിഞ്ഞ തെരഞ്ഞെടുപ്പി​​െൻറ അവസാനനാളുകളിലുണ്ടായ സംഭവവികാസങ്ങൾ എൽ.ഡി.എഫിന് തിരിച്ചടിയായി. സ്ഥാനാർഥി നിർണയത്തിലെ പോരായ്മ പ്രചാരണമായതി​​െൻറ ക്ഷീണം മറികടന്നെങ്കിലും എസ്.എസ്.എൽ.സി പുനഃപരീക്ഷയും ജിഷ്ണു പ്രണോയിയുടെ അമ്മക്കുനേരെയുണ്ടായ പൊലീസ് അതിക്രമവും പൊലീസ് ഉപദേഷ്ടാവായുള്ള രമൺ ശ്രീവാസ്തവയുടെ നിയമനവും പ്രചാരണത്തിൽ വിഷയമായി. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാറി​​െൻറ കൂടി വിലയിരുത്തലാകുമെന്ന കോടിയേരി ബാലകൃഷ്ണ​​െൻറ പ്രഖ്യാപനം സ്ഥാനാർഥി നിർണയത്തിലെ പാർട്ടി പ്രവർത്തകരുടെ എതിർപ്പ് മറികടക്കാനായിരുന്നെങ്കിലും ഇത് എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുന്നതാണ് കണ്ടത്.

 പ്രസ്താവനയെ യു.ഡി.എഫ് സമർഥമായി ഉപയോഗിച്ചപ്പോൾ അവസാന നാളുകളിൽ പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിരോധത്തിലായി. ഇതോെടാപ്പം കൊടിഞ്ഞിയിലെ ഫൈസൽ വധത്തിൽ പൊലീസ് സ്വീകരിച്ച സംഘ്പരിവാർ അനുകൂല നിലപാടുകളും താനൂർ കടപ്പുറത്തെ പൊലീസ് തേർവാഴ്ചയുമെല്ലാം യു.ഡി.എഫ് പ്രചാരണ വിഷയങ്ങളാക്കി. യു.ഡി.എഫ് ഉയർത്തിയ സംസ്ഥാന സർക്കാറിനെതിരായ വിഷയങ്ങളിൽ വ്യക്തമായ വിശദീകരണം കൊടുക്കാൻ കഴിയാതിരുന്നപ്പോൾ വർഗീയ കൂട്ടുകെട്ടാണെന്ന ആരോപണമുയർത്തിയാണ് എൽ.ഡി.എഫ് നേതാക്കൾ പ്രത്യാക്രമണം നടത്തിയത്. എസ്.ഡി.പി.െഎയും വെൽഫെയർ പാർട്ടിയും നിലപാടുകൾ പ്രഖ്യാപിക്കുന്നതിന് മുെമ്പ അവരുടെ പിന്തുണ യു.ഡി.എഫിനാണെന്ന പ്രചാരണം കോടിയേരി അടക്കമുള്ള നേതാക്കൾ ഉയർത്തി. എന്നാൽ, എസ്.ഡി.പി.െഎ മനഃസാക്ഷി വോട്ടിന് ആഹ്വാനം നൽകുകയും വെൽെഫയർ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ആരോപണം തുടർന്ന എൽ.ഡി.എഫിന് പി.ഡി.പി അപ്രതീക്ഷിതമായി പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, പി.ഡി.പിയെ തള്ളിപ്പറഞ്ഞു. സംഘ്പരിവാറിനെ നേരിടുന്നതിൽ തങ്ങളാണ് ആത്മാർഥതയോടെ പ്രവർത്തിക്കുന്നതെന്ന എൽ.ഡി.എഫ് പ്രചാരണം സംസ്ഥാന സർക്കാറി​​െൻറ തന്നെ സംഘ്പരിവാർ അനുകൂല നിലപാട് ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് നേരിട്ടത്. 

കേന്ദ്ര സർക്കാറി​​െൻറ നേട്ടങ്ങളും യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളും മുൻനിർത്തി പ്രചാരണം കൊഴുപ്പിച്ച എൻ.ഡി.എയെ കൊടിഞ്ഞി ഫൈസൽ വധവും കാസർകോട് റിയാസ് മൗലവി വധവും പശുവിനെ കടത്തിയതിന് രാജസ്ഥാനിൽ കർഷകനെ അടിച്ചുകൊന്നതും ചേർത്തലയിലെ അനന്തു വധവും കടുത്ത പ്രതിരോധത്തിലാക്കി. തങ്ങൾക്ക് വേരോട്ടമുള്ള  വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിൽ പോലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അവർക്ക് വോട്ട് കുറഞ്ഞു. 

Tags:    
News Summary - pk kunhalikutty win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.