Posted On
date_range Updated On
date_range പാർലമെന്‍റിലെ ലീഗിന്‍റെ വോട്ട് മോദിയുടെ നെഞ്ചത്ത് തറച്ചു -കുഞ്ഞാലികുട്ടി
കോഴിക്കോട്: സാമ്പത്തിക സംവരണത്തിനെതിരായ മുസ്ലിം ലീഗിന്‍റെ വോട്ട് മോദിയുടെ നെഞ്ചത്ത് തറച്ചെന്ന് പാർട്ടി ജനറ ൽ സെക്രട്ടറി കുഞ്ഞാലികുട്ടി എം.പി. ശരിഅത്ത് ചട്ടങ്ങളിലെ ഭേദഗതിയിൽ തെറ്റുകളുണ്ട്. വർഗീയമായ വേർതിരിവ് ഉണ്ടാക്കാനാണ് ബി.െജ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടും. അവർക്ക് ഒരു സംസ്ഥാനത്തിലും കാര്യമായ സ്വാധീനമില്ല. ജനങ്ങൾ എൻ.ഡി.എക്കെതിരാണ്. ബി.ജെ.പിക്ക് പ്രാധാന്യം ഉണ്ടാക്കുന്ന പ്രവർത്തിയാണ് എൽ.ഡി.എഫ് കേരളത്തിൽ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് നിയമ നിർമാണം ചരിത്രത്തിലെ ഏറ്റവും മോശം നിയമമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.