മലപ്പുറം: പി.കെ. ഫിറോസ് - കെ.ടി ജലീൽ തർക്കത്തിനിടെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകിയും ജലീലിനെതിരെ രൂക്ഷവിമർശനം നടത്തിയും മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി പി.കെ. അബ്ദുറബ്ബ്.
എന്‍റെ കാലത്ത് സ്ഥലമേറ്റെടുത്തെന്നും അതിനായി 2016 ഫെബ്രുവരിയിൽ കലക്ടർ വിളിച്ച യോഗത്തിൽ ഞാൻ പങ്കെടുത്തു എന്നുമാണ് ജലീൽ ആരോപിച്ചത്. എന്നാൽ അതേ മലയാളം സർവകലാശാലക്കുവേണ്ടി വില നിർണയിക്കാൻ 2017 ജൂൺ 6 ന് വിളിച്ചു ചേർത്ത ഭൂവുടമകളുടെ യോഗത്തിന്‍റെ മിനുട്ട്സാണിത്. ഈ മിനുട്ട്സിന്‍റെ അടിയിലും വ്യക്തമായി പച്ചമലയാളത്തിൽ എഴുതി വെച്ചിട്ടുള്ളത് 'ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്' എന്നാണ്. അതായത് 2017 ജൂണിൽ പോലും സ്ഥലമേറ്റെടുപ്പ് നടന്നിട്ടില്ലാത്ത മലയാളം സർവകലാശാലക്കാണ് ഞാൻ മന്ത്രിയായ സമയത്ത് സ്ഥലമേറ്റെടുത്തു എന്ന് ജലീൽ പറഞ്ഞത് -പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിനൊപ്പം യോഗ നടപടിക്കുറിപ്പിന്‍റെ കോപ്പിയും അറ്റാച്ച് ചെയ്തിട്ടുണ്ട് അബ്ദുറബ്ബ്. സ്വന്തം നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പച്ചക്കള്ളം പറയുകയാണ് കെ.ടി. ജലീൽ എന്നും അദ്ദേഹം വിമർശിക്കുന്നു.
പി.കെ. അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
എൻ്റെ കാലത്ത് സ്ഥലമേറ്റെടുത്തെന്നും, അതിനായി 2016 ഫെബ്രുവരിയിൽ കലക്ടർ വിളിച്ചു ചേർത്ത വില നിർണ്ണ യോഗത്തിൽ ഞാൻ പങ്കെടുത്തു എന്നുമാണ് ജലീൽ ഇന്നലെ ആരോപിച്ചത്.
എന്നാൽ അതേ മലയാളം സർവ്വകലാശാലക്കു വേണ്ടി വില നിർണ്ണയിക്കാൻ 2017ൽ അന്നത്തെ കലക്ടറായ അമിത് മീണ 2017 ജൂൺ 6 ന് വിളിച്ചു ചേർത്ത ഭൂവുടമകളുടെ യോഗത്തിൻ്റെ മിനുട്ട്സാണിത്.
ഈ മിനുട്ട്സിൻ്റെ അടിയിലും വ്യക്തമായി പച്ചമലയാളത്തിൽ എഴുതി വെച്ചിട്ടുള്ളത് ' ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് ' എന്നാണ്.
അതായത് 2017 ജൂണിൽ പോലും സ്ഥലമേറ്റെടുപ്പ് നടന്നിട്ടില്ലാത്ത മലയാളം സർവ്വകലാശാലക്കാണ് ഞാൻ മന്ത്രിയായ സമയത്ത് സ്ഥലമേറ്റെടുത്തു എന്ന് ജലീൽ പറഞ്ഞത്.
സ്വന്തം നില നിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പച്ചക്കള്ളം പറയുകയാണ് കെ.ടി. ജലീൽ.
ഈ മിനുട്ട്സിൽ പറയുന്ന ഭൂവുടമകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഞാൻ ഏതായാലും പോകുന്നില്ല. ആളുകളെപ്പറ്റി അന്വേഷിക്കാൻ ദുബായിയിൽ വരെ പോയി പരിചയമുള്ള ജലീൽ തന്നെയാണ് അതിന് നല്ലത്. തവനൂരിൽ നിന്നും കോഴിക്കോട് പോകും വഴി തിരൂരിലും, താനൂരിലും ഒന്നിറങ്ങി 'ഇവർക്കൊക്കെ എന്താണ് പണി' എന്ന് ചോദിക്കാൻ ധൈര്യമുണ്ടോ മിസ്റ്റർ ജലീൽ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.