Posted On
date_range Updated On
date_range ഉദ്യോഗാർഥികളോട് സർക്കാർ വഞ്ചന കാട്ടരുതെന്ന് പി.ജെ. ജോസഫ്
തിരുവനന്തപുരം: ഉദ്യോഗാർഥികളോട് സർക്കാർ വഞ്ചന കാട്ടരുതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സമയത്ത് സമരം ഒത്തുതീർപ്പാക്കാൻ ഒരു ദിവസം മുതൽ ആറു മാസം വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനൽകിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തിെൻറ ഭാഗമായ നിയന്ത്രണങ്ങളും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുള്ള വീഴ്ചയും കൊണ്ട് കാര്യമായി നിയമനങ്ങൾ നടന്നില്ല. ഇൗ സാഹചര്യത്തിൽ ആഗസ്റ്റ് നാലിന് അവസാനിക്കുന്ന 493 റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറു മാസത്തേക്കെങ്കിലും നീട്ടിനൽകണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.