ജോസ്​ കെ. മാണി നല്ല കുട്ടിയായി വന്നാൽ തിരിച്ചെടുക്കാം -പി.ജെ. ജോസഫ്​

തൊടുപുഴ: യു.ഡി.എഫിൽനിന്ന്​ പുറത്താക്കിയ ജോസ്​ കെ. മാണി നല്ല കുട്ടിയായി വന്നാൽ തിരിച്ചെടുക്കാമെന്ന്​ കേരള കോൺഗ്രസ്​ നേതാവ്​ പി.ജെ. ജോസഫ്​. കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിന്​ അർഹതയില്ല എന്നാണ്​ യു.ഡി.എഫ്​ തീരുമാനം. മുന്നണി തീരുമാനം പാലിക്കാൻ അവർ ബാധ്യസ്​ഥരായിരുന്നു. 

ജോസ്​ പുറത്തുപോയത്​ വേറെ ചില ധാരണകൾക്ക്​ വേണ്ടി. ജോസ്​ വിഭാഗത്തിൽനിന്ന്​ ഇന്നും ഒരുപാടുപേർ രാജിവെച്ച്​ വരും. അവിടെനിന്ന്​ ഒഴുക്ക്​ തുടരുകയാണ്​. യാതൊരുവിധ ചർച്ചക്കുമില്ലെന്നാണ്​ ജോസ്​ കെ. മാണിയുടെ തീരുമാനം. കേരള കോൺഗ്രസി​​െൻറ ഭരണഘടനയിൽ ചെയർമാന്​ തുല്യമാണ്​ വർക്കിങ്​ ചെയർമാൻ എന്ന്​ മാണി സാർ രേഖപ്പെടുത്തിയിട്ടുണ്ട്​. അത്​ അംഗീകരിക്കാൻ തയാറാകാത്തതാണ്​ പ്രശ്​നമെന്നും പി.ജെ. ജോസഫ്​ പറഞ്ഞു.

കഴിഞ്ഞദിവസമാണ്​ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽനിന്ന്​ പുറത്താക്കിയത്​. കോട്ടയം ജില്ല പ്രസിഡൻറ്​ സ്ഥാനം രാജിവെച്ച്​ ജോസഫ്​ വിഭാഗത്തിന്​ നൽകണമെന്ന യു.ഡി.എഫ്​ തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ്​​ നടപടി. 

യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു. 

തുടർന്ന്​ നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ്​ വിഭാഗവും ജോസഫ്​ വിഭാഗവും ഭരണം പങ്കിടണമെന്ന്​ യു.ഡി.എഫ്​ ധാരണയിലെത്തുകയും ചെയ്​തിരുന്നു. എന്നാൽ, ജോസ്​ വിഭാഗം രാജിവെക്കാൻ തയാറാവാത്തതിനാൽ ജോസഫ്​ വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പലതവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ്​ വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ്​ ജോസ്​ വിഭാഗം പറയുന്നത്​. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന്​ വഴങ്ങാതായതോടെയാണ്​ യു.ഡി.എഫ്​ ജോസ്​ വിഭാഗത്തെ മുന്നണിയിൽ നിന്ന്​ പുറത്താക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - pj joseph says that if jose k mani become good boy then we can take him back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.