പി.ജെ. ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ; പി.സി. തോമസ് വർക്കിങ് ചെയർമാൻ

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനായി പി.ജെ ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി.സി. തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു കുരുവിളെയും തിരഞ്ഞെടുത്തു.

ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

Tags:    
News Summary - P.J. Joseph Kerala Congress Chairman; PC Thomas Working Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.