Posted On
date_range Updated On
date_range കൊച്ചുവേളിയിലെ പിറ്റ്ലൈനിൽ വെള്ളം കയറി; ട്രെയിൻ വൈകി
തിരുവനന്തപുരം: ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന കൊച്ചുവേളിയിലെ പിറ്റ് ലൈറ്റിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. ഇതോടെ ട്രെയിനുകളുടെ അറ്റകുറ്റപ്പണിയും വൈകി. ഞായറാഴ്ച ഉച്ചക്ക് 12.30ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) ഏഴ് മണിക്കൂർ വൈകി രാത്രി 7.35 നാണ് യാത്രയാരംഭിച്ചത്.
പിറ്റ്ലൈനിൽ നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷമാണ് പ്രവൃത്തികൾ പുനരാരംഭിച്ചത്. കനത്ത മഴയെ തുടർന്ന് നിരവധി ട്രയിനുകൾ വൈകി. കൊച്ചുവേളി-പോർബന്ദർ സൂപ്പർ ഫാസ്റ്റ് കോഴിക്കോട് വരെ ശരാശരി 30 മിനിറ്റ് വൈകിയാണ് ഓടിയത്. ഉച്ചക്കുള്ള കണ്ണൂർ ശതാബ്ദിയും യാത്രാമധ്യേ 20 മിനിറ്റ് വരെ വൈകി. ഗരീബ്രഥ് എക്സ്പ്രസ്, നേത്രാവതി എന്നിവ അരമണിക്കൂറും വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.