പിറവം പള്ളിത്തർക്കം: കേസ്​ പരിഗണിക്കുന്നതിൽ നിന്ന്​ അടുത്ത ഡിവിഷൻ ബെഞ്ചും​ പിൻമാറി

കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് അടുത്ത ഡിവിഷൻ ബെഞ്ചും പിന്മാറി. കേസ്​ ആദ്യം പരിഗണിച്ച ജസ്​റ്റിസ്​ പി.ആർ. രാമചന്ദ്ര മേനോൻ, ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ എന്നി വർ നേര​േത്ത ​ഒഴിവായിരുന്നു. തുടർന്ന്​ കേസ്​ പരിഗണനക്കെടുത്ത ജസ്​റ്റിസ് വി. ചിദംബരേഷ്, ജസ്​റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങ​ുന്ന ഡിവിഷൻ ബെഞ്ചാണ് ​വെള്ളിയാഴ്​ച പിന്മാറിയത്.

ജസ്​റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസുകളിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ്​ ഒഴിവായത്​. എല്ലാ ബെഞ്ചുകളും ഇത്തരത്തിൽ ഒഴിവായാൽ കേസി​​​െൻറ ഗതി എന്താകുമെന്ന് വാക്കാൽ ആരാഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം. ഇനി ഇൗ ഹരജികൾ മൂന്നാമതൊരു ബെഞ്ച്​ മുമ്പാകെയാവും പരിഗണനക്കെത്തുക.

പിറവം സ​​െൻറ്​ മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ ഒത്തുതീർക്കാൻ സമാധാനപരമായ ശ്രമങ്ങൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ പക്ഷവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    
News Summary - Piravam Church Dispute: Bench Withdraw - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.