'വി.എസിനെ മാരാരിക്കുളത്ത് കരുതിക്കൂട്ടി തോൽപിച്ചു, 1996ൽ മുഖ്യമന്ത്രിയാകാതിരിക്കാൻ വനിതയാവട്ടെ മുഖ്യമന്ത്രിയെന്ന് പ്രചരിപ്പിച്ചു, വന്നതാകട്ടെ ഇ.കെ.നായനാരും'; തുറന്നെഴുതി പിരപ്പൻകോട് മുരളി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എ​മ്മി​ലെ ഒ​രു​വി​ഭാ​ഗം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ വി​വ​രി​ച്ച്​ മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി​ര​പ്പ​ൻ​കോ​ട്​ മു​ര​ളി​യു​ടെ പു​സ്ത​കം. ‘വി.​എ​സ്​: ക​മ്യൂ​ണി​സ്റ്റ്​ അ​വ​താ​രം’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ്​ വി.​എ​സി​നെ പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യി വി​വ​രി​ക്കു​ന്ന​ത്.

2012ൽ ​ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ യു​വ വാ​യാ​ടി ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത്​ വി.​എ​സി​ന്​ കാ​പി​റ്റ​ൽ പ​ണി​ഷ്​​മെ​ന്‍റ്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു​കൂ​ട്ടം സം​ഘ​ടി​ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ണ്​ ച​ർ​ച്ച​യി​ൽ ഇ​ട​പെ​ട്ട​ത്. ഇ​തു​കേ​ട്ട്​ അ​ന്ന്​ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ട് ന​ട​ന്ന 2012ലെ ​പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ വി.​എ​സി​നെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ നി​ന്നൊ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്ക്​ വ​രെ കേ​ര​ള ഘ​ട​കം ശ്ര​മി​ച്ചു. 80 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ പാ​ർ​ട്ടി​യി​ലോ 75 ക​ഴി​ഞ്ഞ​വ​ർ പാ​ർ​ല​​മെ​ന്‍റ​റി രം​ഗ​ത്തോ വേ​ണ്ട എ​ന്നു​കാ​ട്ടി പ്ര​മേ​യ​ത്തി​ന​ട​ക്കം ശ്ര​മി​ച്ചു. ഇ​ത്​ വി.​എ​സി​നെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ നി​ന്നൊ​ഴി​വാ​ക്കാ​നു​ള്ള ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മ​മാ​യി​രു​ന്നു​വെ​ന്നും പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു.

വി.​എ​സി​നെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ നി​ന്നൊ​ഴി​വാ​ക്കാ​നു​ള്ള പി​ണ​റാ​യി പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം ത​ട​ഞ്ഞ​ത്​ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളാ​ണ്. ആ​ല​പ്പു​ഴ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി. 2005 ലെ ​മ​ല​പ്പു​റം സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പി​ണ​റാ​യി പ​ക്ഷം നീ​ക്കം ന​ട​ത്തി​യെ​ന്നും പു​സ്ത​ക​ത്തി​ൽ മു​ര​ളി ആ​രോ​പി​ക്കു​ന്നു.

1996-ല്‍ ഒരു വനിതയാവട്ടെ മുഖ്യമന്ത്രി എന്ന അഭിപ്രായം വി.എസ് വിരുദ്ധര്‍ മുന്നോട്ടുവെച്ചത് വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി പുസ്തകത്തില്‍ പറയുന്നു.

മാരാരിക്കുളത്ത് കരുതിക്കൂട്ടിയാണ് വി.എസിനെ തോല്‍പിച്ചതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ സുശീല ഗോപാലന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ ഇ.കെ നായനാരുടെ പേരും നിര്‍ദേശിക്കപ്പെടുകയും ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന, എം.എല്‍.എ ആവാതിരുന്ന ഇ.കെ നായനാര്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടുവെന്നും പുസ്തകത്തിലുണ്ട്. 

വി.​എ​സ്​ അ​ന്ത​രി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ലേ​ഖ​ന​മെ​ഴു​തി​യ മു​ര​ളി​യെ ത​ള്ളി സി.​പി.​എം രം​ഗ​ത്തു​വ​ന്നി​രു​ന്നു. മു​ര​ളി​ക്ക്​ ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പു​സ്ത​കം വി​റ്റു​പോ​കാ​നാ​ണ്​ ക​ള്ള​ങ്ങ​ൾ എ​ഴു​തു​ന്ന​തെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Pirappancode Murali's book describes CPM's moves against VS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.