സ്വാശ്രയ വിദ്യാഭ്യാസ സംസ്കാരം സമൂഹത്തെ ചുരുക്കി –പിണറായി


തൃശൂര്‍: എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ പഠിക്കാന്‍ അവസരം നല്‍കുന്നതിന്‍െറ പേരില്‍ സംസ്ഥാനം തുടങ്ങിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കിയെടുത്ത പ്രത്യേക സംസ്കാരം സമൂഹത്തെ ചുരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുകാര്യങ്ങളില്‍നിന്നും പൊതുവീക്ഷണത്തില്‍നിന്നും അകന്ന ഒരു തലമുറയെയാണ് ഇത്തരം സ്ഥാപനങ്ങളില്‍ അധികവും വാര്‍ത്തെടുക്കുന്നത്.

സഹപാഠികള്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നതുപോലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥി സമൂഹത്തെ സ്വാശ്രയ കാമ്പസുകളില്‍ കാണാനില്ളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാംഘട്ടമായി ആവിഷ്കരിച്ച ‘നവകേരളത്തിന് ജനകീയാസൂത്രണം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്‍െറ അനുബന്ധമായി സംഘടിപ്പിച്ച വിദ്യാര്‍ഥി-യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രീ-പ്രൈമറിതലം മുതല്‍ ഇന്ന് സ്വാശ്രയ സ്ഥാപനങ്ങളുള്ള അവസ്ഥയാണ്. ഇവിടത്തെ വിദ്യാര്‍ഥികള്‍ സാധാരണയില്‍നിന്ന് വ്യത്യസ്ത  സമ്പ്രദായങ്ങളാണ് ശീലിക്കുന്നത്. സംഘടനാ പ്രവര്‍ത്തനം വിലക്കിയതും കലക്കും കളിക്കും അവസരങ്ങള്‍ കുറഞ്ഞതും ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ഇടപെടലിനുള്ള ശീലം ഇല്ലാതാക്കി. ഏതൊരു നാടിന്‍െറയും പുരോഗതിക്ക് ആശ്രയം അവിടത്തെ യുവത്വമാണ്. ഹരിതകേരളം പോലുള്ള പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പൂര്‍ണ ഇടപെടലിന് സാധ്യത നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം ഉള്‍പ്പെടെ മേഖലകളില്‍ കേരളം വളര്‍ന്നെങ്കിലും ലക്ഷ്യത്തിന്‍െറ നേരെ എതിര്‍ദിശയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

Tags:    
News Summary - pinrai against the self finacing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.