Posted On
date_range Updated On
date_range അതിഥി സൽക്കാരത്തിൽ മുഖ്യമന്ത്രി മുന്നിൽ
തിരുവനന്തപുരം: അതിഥി സല്‍ക്കാരത്തില്‍ മുന്‍പന്തിയിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും യാത്രാപ്പടി, അതിഥി സല്‍ക്കാരത്തിന് ചെലവായ തുക തുടങ്ങിയവ മുഖ്യമന്ത്രി തന്നെയാണ് നിയമസഭയെ അറിയിച്ചത്. ഇതുവരെ 15,19,248 രൂപ ഇതിനായി ചെലവിട്ടിട്ടുണ്ട്. എല്ലാമന്ത്രിമാരുംകൂടി ഇതിനായി ചെലവിട്ടതുക 36,70,499 രൂപയാണ്. യാത്രാപ്പടിയായി ഏറ്റവുംകൂടുതല്‍ തുക വാങ്ങിയത് മന്ത്രി പി. തിലോത്തമനാണ് -6,42,692 രൂപ.
ഏറ്റവുംകൂടുതല്‍ ഫോണ്‍ ചാര്‍ജ് വന്നത് മന്ത്രി എ.കെ. ബാലനാണ് -160200 രൂപ. വൈദ്യുതി ഉപഭോഗത്തില്‍ മുഖ്യമന്ത്രിയാണ് മുന്നില്‍. 3,11,790 രൂപയാണ് വൈദ്യുതി ചാര്‍ജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.