സി.പി.എം സംസ്ഥാന സമിതിയിൽ ആഭ്യന്തര വകുപ്പിന്​ തല്ലും തലോടലും

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ആഭ്യന്തര വകുപ്പിന് തല്ലും തലോടലും. സംസ്ഥാന സെക്രേട്ടറിയറ്റിൽ കഴിഞ്ഞ ദിവസം ഉയർന്ന രൂക്ഷ വിമർശനങ്ങളിൽനിന്ന് ഭിന്നമായി വകുപ്പിന് അനുകൂലമായും സംസ്ഥാന സമിതി  അംഗങ്ങളിൽനിന്ന് അഭിപ്രായം ഉയർന്നു.  പൊലീസിന് എതിരായ വിമർശനവും അംഗങ്ങളിൽനിന്നുണ്ടായി. എന്നാൽ, ആരും മുഖ്യമന്ത്രി പിണറായി വിജയ​െൻറ പേരെടുത്ത് പറഞ്ഞില്ല. സി.പി.െഎക്ക് എതിരെയും ആക്ഷേപമുണ്ടായി. 

10 മാസത്തെ ഭരണം വിലയിരുത്തുന്ന  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ കരട് റിപ്പോർേട്ടാടെയാണ് യോഗം ആരംഭിച്ചത്. ഭരണത്തിന് വേഗം വേണം,  ചില മേഖലകളിൽ മെച്ചപ്പെടാനുണ്ട്, പോരായ്മ മറികടക്കാൻ കൂട്ടായ ശ്രമം ഉണ്ടാവണം,  ഭരണ നേട്ടം ജനങ്ങളിൽ എത്തിക്കണം, വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം, പാർട്ടിയും സർക്കാറും തമ്മിൽ കുറെക്കൂടി ഏകോപനം ഉണ്ടാവണം, വൻകിട പദ്ധതികളുടെ കാര്യത്തിലും  ഏകോപനം ഉണ്ടാവണം തുടങ്ങിയ നിരീക്ഷണങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ആഭ്യന്തര വകുപ്പിന് എതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സാമൂഹികം കൂടിയാണെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിലും പീഡനങ്ങളിലും ഉടൻ പൊലീസിൽനിന്ന് നടപടിയുണ്ടാവുന്നുവെന്ന് അനുകൂലിച്ച് സംസാരിച്ചവർ പറഞ്ഞു.  അതേസമയം, പൊലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജൻ ചുമതലയേറ്റ ശേഷം കാര്യങ്ങളിൽ മാറ്റം വരുന്നുണ്ടെന്ന് ചിലർ പറഞ്ഞു. മുന്നണിക്ക് നിരക്കാത്ത പ്രവർത്തനമാണ് സി.പി.െഎയിൽനിന്നുണ്ടാവുന്നത്. ഇതു ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ചർച്ച ശനിയാഴ്ച അവസാനിച്ചു. വെള്ളിയാഴ്ച മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച നടക്കും. തുടർന്ന് സംസ്ഥാന സെക്രട്ടറിയുടെ മറുപടിയും ഉണ്ടാവും.


പേഴ്സനൽ സ്റ്റാഫിന് എതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് എതിരെ രൂക്ഷ വിമർശനമാണ് സി.പി.എം സംസ്ഥാന സമിതിയിൽ ഉയർന്നത്. മന്ത്രിമാരിൽ  ജി. സുധാകരനും വി.എസ്. സുനിൽകുമാറും പ്രശംസ ഏറ്റുവാങ്ങിയപ്പോൾ കെ.ടി.  ജലീലും പി. തിലോത്തമനും വിമർശനമേറ്റുവാങ്ങി. സെക്രേട്ടറിയറ്റിൽനിന്ന് കുറച്ചുപേർ പേഴ്സനൽ സ്റ്റാഫായി വന്നിരിക്കുകയാണ്. ഇവരാണ് ഫയലുകൾ ചവിട്ടിപ്പിടിച്ച് വെക്കുന്നത്. ഇതിൽ മാറ്റം വരണം.  ഹരിത കേരളം പദ്ധതി ജനകീയമാവുന്നില്ലെന്നും വിമർശനം ഉയർന്നു. പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ പ്രവർത്തനം നല്ല രീതിയിലാണ് നടക്കുന്നത്. എന്നാൽ, തേദ്ദശ വകുപ്പി​െൻറ പ്രവർത്തനം ഒട്ടും തൃപ് തികരമല്ല. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അനധികൃത നിർമാണം നടക്കുന്നു. പദ്ധതി പ്രവർത്തനം തീർത്തും മന്ദഗതിയിലാണ്. ഹരിത കേരളംപദ്ധതി ജനകീയമാവാതെയും താഴെത്തട്ടിൽ ഗുണങ്ങൾ എത്താത്തതിനും കാരണം തദ്ദേശ വകുപ്പി​െൻറ പിടിപ്പുകേടാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. മൂന്നാർ വിഷയത്തിൽ സി.പി.െഎയുടെ കടുംപിടിത്തമാണ് അനാവശ്യ പ്രശ്നം സൃഷ്ടിക്കുന്നതെന്നും  അംഗങ്ങൾ കുറ്റപ്പെടുത്തി. 

Tags:    
News Summary - pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.