തുഷാറിനായി മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടൽ: ഫേസ്ബുക്കിൽ പൊങ്കാല; നിസ്സഹായരായി പോരാളി ഷാജിമാർ

കൊച്ചി: ചെക്ക് കേസിൽ യു.എ.ഇയിൽ അറസ്​റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ദ്രുതഗതിയിൽ രംഗ ത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചോദ്യശരങ്ങളുയരുമ്പോൾ പ്രതിരോധിക് കാനാവാതെ സൈബർ പോരാളികൾ. മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യുന്ന കാര്യങ്ങളെയെല്ലാം മുൻപിൻ നോക്കാതെ ന്യായീകരിക് കുന്ന പോരാളി ഷാജിപോലുള്ള ഇടത് പ്രൊഫൈലുകളേറെയും ഇത്തവണ മൗനത്തിലാണ്. തട്ടിപ്പുകേസിൽ കുടുങ്ങിയ പരാതിക്കാരൻ ഏറ െനാൾ ജയിലിൽ കഴിഞ്ഞപ്പോഴില്ലാത്ത സഹാനുഭൂതിയും സഹായമനസ്കതയും എൻ.ഡി.എ സംസ്​ഥാന കൺവീനറായ തുഷാറിനെ യു.എ.ഇ പൊലീസ് പിടികൂടിയ നിമിഷംതന്നെ മുഖ്യമന്ത്രിക്കുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വാദം.

സാധാരണക്കാരുടെ പാർട്ടിയെന്നവകാശപ്പെടുന്ന സി.പി.എമ്മുകാരനായ മുഖ്യമന്ത്രി, എൻ.ഡി.എയുടെ പ്രമുഖ നേതാവും മുതലാളിയുമായ തുഷാറി​​െൻറ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചും സഹായമാവശ്യപ്പെട്ടും രംഗത്തെത്തിയതിലെ വൈരുധ്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് എല്ലാ കേരളീയരും ഒരുപോലെയാണെന്നും പ്രമുഖവ്യക്തിയുടെ വിഷയത്തിലുണ്ടാവുന്ന സ്വാഭാവിക ഇടപെടലെന്നുമൊക്കെയുള്ള ദുർബല വാദങ്ങൾ ഇതിനകം ഇറങ്ങിയിട്ടുണ്ടെങ്കിലും അണികളിൽനിന്നുതന്നെ ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഇ.പി. ജയരാജനൊഴിച്ച് മറ്റാരും ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ പരസ്യമായി അനുകൂലിച്ച് രംഗത്തുവന്നിട്ടില്ല. ന്യായീകരിച്ച ജയരാജനാവട്ടെ കടുത്ത വിമർശനമാണ് നേരിടുന്നത്.

തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി കാട്ടിയ ശുഷ്‌കാന്തി ഗൾഫിലെ പ്രവാസി മലയാളികളുടെ കാര്യത്തിൽകൂടി ഉണ്ടാകണമെന്ന സമൂഹമാധ്യമങ്ങളിലുയരുന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിട്ടുണ്ട്. അകാരണമായും ത​േൻറതല്ലാത്ത കാരണത്താലും ജയിലിൽ കിടക്കുന്ന നിരവധി പ്രവാസികളുണ്ടെന്നും അവരെയും പിണറായി സർക്കാർ കാണണമെന്നുമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്​റ്റുകൾക്കുതാഴെ നിരവധിപേർ പ്രതികരിക്കുന്നത്.

രണ്ട്​ മലയാളികളുൾപ്പെട്ട കേസിൽ തുഷാറിനുമാത്രം പ്രത്യേക പരിരക്ഷയെന്താണെന്നും ആരുടെ ഭാഗത്താണ് ശരിയെന്നത് യു.എ.ഇ കോടതിയല്ലേ വ്യക്തമാക്കേണ്ടതെന്നും ചിലർ വാദിക്കുമ്പോൾ ഇടത് ‘ന്യായീകരണ തൊഴിലാളികൾ’ക്ക് മറുപടിയില്ല. പരാതിക്കാരനായ നാസിലി​​െൻറ വീട്ടിൽ മതിലകം പൊലീസെത്തിയതിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ‘‘മറ്റുള്ളവരെ പോലെയല്ല തുഷാർ. അദ്ദേഹം തട്ടിപ്പുകേസിൽ പ്രതിയാണ്. അയാളെ സംരക്ഷിക്കേണ്ടത് ജനങ്ങളോട് കടമയുള്ള ഒരു പാർട്ടിയുടെ ഉത്തരവാദിത്തമാണ്, ജനകീയ സർക്കാർ വേട്ടക്കാർക്കൊപ്പം’’ എന്നിങ്ങനെ മുഖ്യമന്ത്രിയെ പരിഹസിക്കുംവിധമുള്ള പ്രതികരണങ്ങളും ട്രോളുകളും ഏറെയാണ്.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.