തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് യു.ഡി.എഫ് ഭരണ കാലത്തെ ഹാങ് ഒാവർ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാൻ പാടില്ലാത്ത പല സംഭവങ്ങളും പോലീസിെൻറ ഭാഗത്തു നിന്നുണ്ടായി. എൽ.ഡി.എഫ് നയം ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അസാധരണമായ കുറ്റങ്ങൾക്ക് മാത്രമേ യു.എ.പി.എ ചുമത്താവൂ എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിൽ തെറ്റില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് അദ്ദേഹം ഡി.ജി.പിയായി പ്രവർത്തിച്ചിട്ടുള്ളതിനാൽ പിന്നെ ഉപദേശകനാക്കുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേ കാപ്പ നിയമം ചുമത്തരുത്. മൂന്നാം മുറ പാടില്ല. പരാതിയുമായി വരുന്ന ജനങ്ങളോട് പോലീസുകാർ മോശമായി പെരുമാറരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പോലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തിൽ തയാറാക്കും. ഭീകര സംഘടനകളിൽ മലയാളികൾ ചേർന്ന സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.