താനൂർ: സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നൽകിയെന്നും താനൂരില്‍ മന്ത്രി ഡോ. കെ.ടി. ജലീലിെൻറ നേതൃത്വത്തില്‍ വിളിച്ച സമാധാന യോഗം സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കാര്യങ്ങളുടെ പോസ്റ്റ്മോര്‍ട്ടം അനാവശ്യമാണ്. അതുതന്നെ ആലോചിച്ച് നില്‍ക്കരുത്. സംഘര്‍ഷം തുടരണമെന്ന് ആഗ്രഹിക്കരുത്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് എല്ലാവര്ക്കും തോന്നണം. അത് പൊലീസിനെ കൊണ്ടുമാത്രം സാധിക്കുന്ന കാര്യമല്ല.
അതിലേക്ക് നാടിനെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വികസനത്തിന് നാട്ടുകാര്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുറഹ്മാന് എം.എല്‍.എ ഉൾപ്പെടെയുള്ളവര്‍ ആക്രമിക്കപ്പെടുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.