തിരുവനന്തപുരം: ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങളില്‍ കാലതാമസമുണ്ടാക്കുകയും ആശാസ്ത്രീയവും സുതാര്യവുമല്ലാത്ത രീതികള്‍ അവലംബിക്കുകയും ചെയ്യുന്നരീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ജനസേവനത്തിന് പ്രാമുഖ്യം നല്‍കുന്ന സ്വഭാവത്തിലായിരിക്കണം ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍വകുപ്പിലെ സേവനങ്ങള്‍ക്കുള്ള ഇ-പേമെന്‍റ് സംവിധാനം മുട്ടട സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രജിസ്ട്രേഷന്‍ ഓഫിസുകളില്‍ സ്വീകരിക്കുന്ന തുക ദുരുപയോഗം ചെയ്യുന്ന പ്രവണത ചില ഘട്ടങ്ങളിലെങ്കിലും ഉണ്ടായിരുന്നെന്നത് വസ്തുതയാണ്. മുമ്പ് തുക ട്രഷറിയില്‍ അടയ്ക്കാന്‍ കാലതാമസമുണ്ടായിരുന്നു. ഇത്തരം തെറ്റായ രീതികള്‍ക്ക് ഇ-പേമെന്‍റ് സംവിധാനത്തോടെ അറുതി വരും. അഴിമതിയുടെ നേരിയ സാധ്യത പോലും ഇല്ലാതാക്കുമെന്നതാണ് പുതിയ സംവിധാനത്തിന്‍െറ പ്രത്യേകത. മുന്‍കാലങ്ങളില്‍ നേരിട്ടായിരുന്നു അഴിമതിയെങ്കില്‍ ഇപ്പോള്‍ ചിലര്‍ ആധാരം എഴുത്തുകാരെ ഇതിനായി കരുവാക്കുന്നുണ്ട്. അഴിമതി തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥരുണ്ടെന്നും എല്ലാ രീതിയിലും വകുപ്പിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എം.പി, അഡീഷനല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍, ടി. മോഹന്‍ദാസ്, ജെ.സി. ലീല, കെ.ജി. ഇന്ദുകലാധരന്‍, ഇ. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.