കൊച്ചി: അഡ്വക്കറ്റ് ജനറല്‍ പദവി നിലനില്‍ക്കേ മുഖ്യമന്ത്രിക്ക് പ്രത്യേക നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് ചോദ്യംചെയ്യുന്ന ഹരജിയില്‍ മുഖ്യമന്ത്രി അടക്കമുള്ള എതിര്‍കക്ഷികളോട് ഹൈകോടതി വിശദീകരണം തേടി. സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ എ.ജി ഉണ്ടായിരിക്കെ മറ്റൊരു ഉപദേശകനെ നിയമിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ എതിര്‍ കക്ഷികളോട് വിശദീകരണം തേടിയത്. അഡ്വ. എം.കെ. ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ഏറ്റെടുത്തിട്ടില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തെ എതിര്‍കക്ഷി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എതിര്‍കക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എ.ജിക്കു പുറമേ നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് നിയമപരമല്ളെന്നാണ് ഹരജിക്കാന്‍െറ വാദം.
ഒരു വിഷയത്തില്‍ എ.ജിയും നിയമോപദേഷ്ടാവും വ്യത്യസ്ത നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.ജിക്ക് മുകളില്‍ നിയമോപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാറിനാവുമോയെന്ന് ഹരജി പരിഗണിക്കവേ കോടതി വാക്കാല്‍ ആരായുകയും ചെയ്തു. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.