ന്യൂഡൽഹി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഹനിർമാതാക്കളായ ബാബു ഷാഹിർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി. ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്. സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കൽനിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാരോപിച്ച് സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കി സിറാജ് ഹമീദ് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.