'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

കോന്നി : പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് സദസ്സിലെ ഒരാൾ മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞത്. ഉടനടി മൈക്കിലൂടെ തന്നെ 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടർന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും പ്രസംഗം ചർച്ചയാണ്.

തെരഞ്ഞെടുപ്പ് വേളയില്‍ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ സംസാരം അതിര് വിടുന്നത് . നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍ പിന്നാലെ രംഗത്തെത്തി. 

Tags:    
News Summary - 'Ask at Home': CM Pinarayi’s Outburst in Konni Sparks Row; G. Sudhakaran Hits Back.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.