വനിതാമതിൽ ചരിത്ര വിജയമെന്ന്​ പിണറായി

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിൽ നടത്തിയ വനിതാമതിൽ ചരിത്ര വിജയമാണെന്ന്​ മുഖ്യമന് ത്രി പിണറായി വിജയൻ. വനിതാമതിൽ വിജയിപ്പിച്ച കേരളത്തിലെ സ്​ത്രീസമൂഹത്തിന്​ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു. വനിതാമതിൽ രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ്​. യാഥാസ്ഥിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തക്കൊപ്പമാ​െണന്ന്​ മഹാവിളംബരമായി വനിതാ മതില്‍ മാറിയെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്‍റെ അന്തസ്സും അഭിമാനവും ഉയർത്തിയെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ മുന്നേറ്റമാണ്​ വനിതാമതിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi vijayan in women wall-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.