വസന്തകുമാറിൻെറ വീട്ടിൽ സ്‌നേഹസാന്ത്വനവുമായി മുഖ്യമന്ത്രി

കൽപറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്‍ വി.വി. വസന്തകുമാറി​െൻറ വീട്ടില്‍ ആശ്വ ാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി‍. ഭാര്യ കമല വിജയനോടൊപ്പം ബുധനാഴ്ച രാവിലെ 8.50ഓടെയാണ് തൃക്കൈപ്പ റ്റയിലെ വാഴക്കണ്ടി തറവാട്ടു വീട്ടിലെത്തിയത്. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം, വസന്തകുമാറി​െൻറ ഭാര്യ ഷീ നയെയും മാതാവിനെയും മക്കളെയും ആശ്വസിപ്പിച്ചു. ബി.കോം ബിരുദധാരിയായ ഷീനക്ക് നിലവില്‍ ജോലി ചെയ്യുന്ന പൂക്കോട് വെ റ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ അസിസ്​റ്റൻറ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കുമെന്ന മന്ത്രിസഭ തീരുമാനം അദ്ദേഹം കുടുംബത്തെ അറിയിച്ചു. കൂടാതെ, ജവാ​െൻറ ഭാര്യയെന്ന നിലയിൽ കേരള പൊലീസിൽ എസ്.ഐ തസ്തികയിൽ നിയമനം നൽകാമെന്ന വാഗ്ദാനവും നൽകി. ഇതില്‍ ഏതു വേണമെന്ന് ആലോചിച്ച് തീരുമാനിക്കാം.

വയനാട്ടിൽതന്നെ നിയമനം നൽകാമെന്ന ഉറപ്പും നൽകി. എന്നാൽ, താൽപര്യമില്ലെന്നും നിലവിലെ ജോലിയിൽതന്നെ തുടരാനാണ് ആഗ്രഹമെന്നും പറഞ്ഞ ഷീന, കൈക്കൂപ്പി മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ ലക്കിടിയില്‍ കൈവശമുള്ള ഭൂമിയിലെ അനുയോജ്യമെന്നു കണ്ടെത്തുന്ന സ്ഥലത്തോ, സമീപത്തെ പൊതുഭൂമിയിലോ വീട് നിര്‍മിച്ചു നല്‍കുമെന്നും ഉറപ്പുനൽകി.

വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഷീന മുഖ്യമന്ത്രിക്ക് നല്‍കി. ലക്കിടിയിലെ ഭൂമിക്ക് ആവശ്യമായ രേഖകള്‍ അനുവദിക്കാനും വസന്തകുമാറി​െൻറ സഹോദരി വി.വി. വസുമതിക്ക് ജോലി ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന്​ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോട്ടപ്പുറത്ത് തുറമുഖവകുപ്പില്‍ സീമാനായ വസന്തകുമാറി​െൻറ പിതൃസഹോദര പുത്രന്‍ വി.ആര്‍. സജീവാണ് ഇപ്പോള്‍ കുടുംബത്തി​െൻറ കാര്യങ്ങള്‍ നോക്കുന്നത്. അതിനാല്‍, അദ്ദേഹത്തിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മറ്റേതെങ്കിലും വകുപ്പില്‍ വയനാട്ടില്‍ നിയമനം നല്‍കണമെന്നും ഷീന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന്​ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

മന്ത്രിമാരായ ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ല കലക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേരത്തേ ഹെലികോപ്​ടറില്‍ മേപ്പാടി അരപ്പറ്റയിലെത്തിയ മുഖ്യമന്ത്രി കാര്‍മാര്‍ഗമാണ് തൃക്കൈപ്പറ്റയിലെ തറവാട്ടിലെത്തിയത്.


വസന്തകുമാറി​െൻറ കുടുംബത്തെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു
കല്‍പറ്റ: കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറി​െൻറ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടി തറവാട്ട് വീട്ടില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. വസന്തകുമാറി​െൻറ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാറി​െൻറ പ്രഖ്യാപനങ്ങളില്‍ തൃപ്തിയുണ്ടെന്നും കുറച്ചുകൂടി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.കെ. ജയലക്ഷ്മി, കെ.കെ. അബ്രഹാം, പി.പി. ആലി, കെ.ഇ. വിനയന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



Tags:    
News Summary - Pinarayi Vijayan Visits Vasanthakumar's Home-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.