കേരളത്തിലും​ പബ്ബുകൾ ആവശ്യം; തുറക്കുന്നത്​ പരിഗണിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും ആവശ്യമായിരിക്കുകയാണെന ്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടില്‍’ പങ്കെ ടുക്കവെയാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ടി രംഗത്തും മറ്റും കൂടുതല്‍ വികസനം കൊണ്ടുവരാനും കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇക്ക ാര്യം ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നുമാണ്​ മുഖ്യമന്ത്രി പറഞ്ഞത്​.

‘സംസ്ഥാനത്തി‍​​െൻറ വികസനത്തിനായി ചില കാര്യങ്ങള്‍ വേണ്ടി വരും. ഇപ്പോള്‍ രാത്രി 11 മണി വരെ ജോലിചെയ്യുന്ന ആളുകള്‍ക്ക് ജോലി കഴിഞ്ഞുവന്ന് ഹോട്ടലിലോ പബ്ബിലോ പോകണമെന്ന് തോന്നിയാല്‍ അത്തരം സൗകര്യങ്ങള്‍ ഇവിടെ ഇല്ല. ഇതൊരു വലിയ ആക്ഷേപമായി ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അത്​ ഗൗരവമായി പരിശോധിച്ചു വരികയാണ്. കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ അടക്കം ഇവിടേക്ക് വരികയാണ്. നമ്മുടെ നാട്ടില്‍ തന്നെയുള്ള വലിയൊരു വിഭാഗം ഇതാഗ്രഹിക്കുന്നവരാണ്​’ -പിണറായി ചൂണ്ടിക്കാട്ടി.

ഇവിടെയുള്ളവര്‍ക്ക് ജോലി കിട്ടിയാല്‍ ടെക്നോപാര്‍ക്കില്‍ പോകാതെ ബംഗളൂരുവിലേക്ക് പോകുന്ന അവസ്ഥയുണ്ടെന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചപ്പോള്‍ അതു ശരിയാണെന്നും ഇക്കാര്യം താന്‍ പറയാതിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത രാജ്യസഭ എം.പി അബ്​ദുൽ വഹാബ് മദ്യവര്‍ജനമാണ് ഈ സര്‍ക്കാരി‍​​െൻറ മുദ്രാവാക്യമെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മദ്യവര്‍ജനം ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വിമുക്തി എന്ന പേരില്‍ വലിയൊരു പരിപാടി മദ്യം ഉപേക്ഷിക്കുന്നതിനും വര്‍ജിക്കുന്നതിനുമായി നടക്കുന്നുണ്ട്. അതു നടന്നോട്ടെ, പക്ഷേ ഒരു ഭാഗത്ത് ഇതു വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം കൊടുക്കണമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിവറേജസ്​ കോര്‍പറേഷ‍​​​െൻറ മദ്യവില്‍പനശാലകള്‍ ക്യൂ ഒഴിവാക്കി വൃത്തിയായും ചിട്ടയായും നടത്തണമെന്ന നിര്‍ദേശം ഒരാള്‍ മുന്നോട്ട് ​െവച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:    
News Summary - pinarayi vijayan supports pubs in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.