ബി.ജെ.പിക്കെതിരായ ബദലിൽ കോൺഗ്രസിനൊപ്പം ചേരില്ല -പിണറായി

പാലക്കാട്: ന്യൂനപക്ഷങ്ങൾക്ക് നേരെ വൻ പ്രചാരണമാണ് രാജ്യത്ത്  നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര കേന്ദ്രീകരണത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ആർ.എസ്.എസിന്‍റെ സ്വാധീനഫലമായി കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങൾ റദ്ദാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പാലക്കാട് സി.പി.എം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

കേന്ദ്ര സർക്കാറിന്‍റെ നടപടികളെല്ലാം കർഷകർക്കും തൊഴിലാളികൾക്കുമെതിരാണ്. കേന്ദ്രം നടപ്പാക്കിയ വിവേക രഹിതമായ തീരുമാനമായിരുന്നു നോട്ട് നിരോധനം. ജി.എസ്.ടി നടപ്പാക്കിയതും ഇത് പോലെ തന്നെയാണ്. തൽഫലമായി സമ്പദ് രംഗത്ത് വലിയ ആഘാതമുണ്ടായി. 

കർഷകർക്ക് താങ്ങുവില കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി ചെയ്തത് കാർഷിക സബ്സിഡി വെട്ടിക്കുറക്കുകയാണ്. കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യമാകെ കർഷക പ്രക്ഷോഭമാണ് അരങ്ങേറിയത്. മധ്യപ്രദേശിൽ നടന്ന കർഷക പ്രക്ഷോഭത്തെ സർക്കാർ അടിച്ചമർത്തിയത് വെടിവെപ്പ് നടത്തിയാണ്. രാജസ്ഥാനിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കർഷക സമരമുണ്ടായി. കാർഷകരോടൊപ്പം തൊഴിലാളികളും ഇന്ന്  പ്രക്ഷോഭത്തിലാണ്. എന്നാൽ ഇതിൽ ബി.എം.എസില്ല. അവർക്ക് നേരെ ആർ.എസ്.എസ് കണ്ണുരുട്ടിയെന്നും പിണറായി കുറ്റപ്പെടുത്തി. 

Tags:    
News Summary - Pinarayi Vijayan Slams Against RSS at Palakkad Conference-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.